Home ആരോഗ്യം ഇന്ന് ലോക കാന്‍സര്‍ ദിനം; കേരളത്തില്‍ ഓരോ വര്‍ഷവും 60,000ത്തോളം പുതിയ രോഗികള്‍

ഇന്ന് ലോക കാന്‍സര്‍ ദിനം; കേരളത്തില്‍ ഓരോ വര്‍ഷവും 60,000ത്തോളം പുതിയ രോഗികള്‍

ന്ന് ലോക അര്‍ബുദ ദിനമാണ്. സംസ്ഥാനത്ത് ഒരു വര്‍ഷം പുതുതായി 60,000 പേര്‍ക്കു കാന്‍സര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ‘കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിന സന്ദേശം.

നിലവില്‍ നാല് ലക്ഷത്തോളം കാന്‍സര്‍ രോഗികളാണ് സംസ്ഥാനത്തുള്ളത്. റിപ്പോര്‍ട്ട് ചെയ്യുന്ന 60,000 പേരില്‍ 30,000- 40,000 പേര്‍ക്കും ശസ്ത്രക്രിയ അനിവാര്യമാണെന്ന് കേരള അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഓങ്കോളജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചതു കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ബാധിച്ചവരെയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് കാന്‍സര്‍ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുള്ള ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കുന്നുണ്ട്.