Home അറിവ് ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തി പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍

ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തി പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍

പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. മാര്‍ച്ച് 4 മുതലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ആരംഭിച്ചത്. www.keralaforestecotourism എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കേണ്ടത്.

സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ ആയി തുക അടച്ച് സൈറ്റില്‍ നിന്ന് ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തോ സൂക്ഷിക്കണം.

ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതുകൊണ്ട് ടിക്കറ്റ് തന്നെ കയ്യിലോ നിങ്ങളുടെ ഫോണിലോ കരുതണം.