Home വിനോദം പൃഥ്വിക്കും ടൊവിനോക്കും പിന്നാലെ പാർവ്വതിയും; ഞെട്ടിക്കുന്ന വർക്കൗട്ട് ചിത്രങ്ങൾ കാണാം

പൃഥ്വിക്കും ടൊവിനോക്കും പിന്നാലെ പാർവ്വതിയും; ഞെട്ടിക്കുന്ന വർക്കൗട്ട് ചിത്രങ്ങൾ കാണാം

യുവതാരങ്ങളുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പൃഥ്വിരാജും ടൊവിനോയും മത്സരിച്ചാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ നടി പാര്‍വതിയുംവർക്കൗട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പാർവ്വതിയുടെ ജിമ്മിൽ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

റിങ്ങില്‍ തൂങ്ങിക്കിടന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും മികച്ച കയ്യടിയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഇനി ഏത് താരമായിരിക്കും വര്‍ക്കൗട്ട് വിഡിയോയുമായി വരിക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അടുത്തിടെയാണ് നടി റിമ കല്ലിങ്കലിനൊപ്പം സൈക്ലിങ്ങിന് പോയതിന്റെ ചിത്രം പാര്‍വതി പോസ്റ്റ് ചെയ്തത്. ഇതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ക്ഡൗണില്‍ കുടുംബത്തിനൊപ്പം ആഘോഷത്തിലാണ് താരം.