Home Uncategorized സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കും: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാൻ പൊലീസിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കും: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാൻ പൊലീസിന് നിര്‍ദ്ദേശം

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാൻ പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാമുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ഏര്‍പ്പെടുകയെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.