Home അറിവ് കര്‍ക്കടക മാസത്തിൽ ഭക്ഷണം ശ്രദ്ധിക്കാം

കര്‍ക്കടക മാസത്തിൽ ഭക്ഷണം ശ്രദ്ധിക്കാം

കര്‍ക്കടക കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മുഴുധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കാം.കൊഴുപ്പുകൂടിയ ഭക്ഷണം ഒഴിവാക്കുക.

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും.രാത്രിയില്‍ മിതമായി ഭക്ഷണം കഴിക്കുക. ഉറക്കത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് രാത്രിഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. മഴക്കാലത്ത് തണുത്തഭക്ഷണം പാടേ ഒഴിവാക്കുക. മൂന്ന് നേരവും ഇളംചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്.പയര്‍വര്‍ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കാം.പച്ചക്കറി സൂപ്പുകള്‍ കുരുമുളക് ചേര്‍ത്ത് ഇളം ചൂടോടെ കഴിക്കുന്നത് നല്ലതാണ്. തണുത്ത പഴച്ചാറുകള്‍, കഫം വര്‍ദ്ധിപ്പിക്കുന്ന പഴങ്ങള്‍ എന്നിവ ഒഴിവാക്കണം.