Home നാട്ടുവാർത്ത ലോക്ഡൗണിന് മാർഗനിർദേശങ്ങളായി.പൊതു ഗതാഗതം പൂർണമായും നിർത്തിവെയ്ക്കും.

ലോക്ഡൗണിന് മാർഗനിർദേശങ്ങളായി.പൊതു ഗതാഗതം പൂർണമായും നിർത്തിവെയ്ക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ എട്ട് മുതൽ 16 വരെ നടപ്പിലാക്കുന്ന ലോക്ഡൗണിന് മാർഗനിർദേശങ്ങളായി. റേഷൻകട, ഭക്ഷണസാധനം വിൽക്കുന്ന കടകൾ, കാലിത്തീറ്റ വിൽക്കുന്ന കട എന്നിവയ്ക്കനുമതി. ബേക്കറികൾ തുറക്കാം; ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവ ഒരുമണിവരെ പ്രവർത്തിക്കാം.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം.
രാവിലെ 6 മുതൽ വൈകുന്നേരം 7.30 വരെ കടകൾ തുറക്കാം. പൊതു ഗതാഗതം പൂർണമായും നിർത്തിവെയ്ക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ്. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രകൾക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ യാത്രകൾക്കും തടസ്സമില്ല. അന്തർജില്ലാ യാത്രകൾ അനുവദിക്കില്ല. സർക്കാർ ഓഫീസുകൾ തുറക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾ മാത്രം പ്രവർത്തിക്കും. ചടങ്ങുകൾക്കും നിയന്ത്രണം. വിവാഹത്തിന് പരമാവധി 30 പേർ മാത്രം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർ. ആരാധനാലയങ്ങളിലും നിയന്ത്രണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കരുത്. പെട്രോൾ പമ്പുകൾ തുറക്കാം. കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണ മേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ.