Home ആരോഗ്യം ആഹാരം കഴിച്ചയുടന്‍ വയറിന് പ്രശ്‌നം വരുന്നുണ്ടോ?;ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഹാരം കഴിച്ചയുടന്‍ വയറിന് പ്രശ്‌നം വരുന്നുണ്ടോ?;ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ന്ത് കഴിച്ചാലും ഉടന്‍ വയറിനു പ്രശ്‌നമുണ്ടാകുക, അല്‍പം ഭക്ഷണം കഴിക്കുമ്പോഴേ വയര്‍ നിറഞ്ഞതായി തോന്നുക, വയര്‍ എരിച്ചില്‍, വേദന തുടങ്ങിയ ദഹനസംബന്ധിയായ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരാകുന്നുണ്ടോ?. എങ്കില്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും.

ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാരണം, പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും ദ്രാവകങ്ങള്‍ സഹായിക്കുന്നു.

ഹെര്‍ബല്‍ ടീ, ജ്യൂസുകള്‍ തുടങ്ങിയ വിവിധ പാനീയങ്ങള്‍ ശരീരത്തില്‍ ദഹനത്തിന് ആരോഗ്യപരമായ ആഘാതം ഉണ്ടാക്കുമെന്നത് ശരിയാണെങ്കിലും, അവ വെള്ളത്തിന് പകരമായി ഉപയോഗിക്കരുത്. കൂടാതെ, മധുരമുള്ള പാനീയങ്ങളുടെ അമിതമായ ഉപഭോഗം ഒഴിവാക്കണം, കാരണം അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യകരമായ ദഹനവ്യവസ്ഥയെ ക്രമീകരിക്കാന്‍ വ്യായാമം നിര്‍ബന്ധമാക്കുക. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് വ്യായാമത്തിന്റെ ഗുണങ്ങള്‍ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുക.

ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം നീങ്ങാന്‍ ആവശ്യത്തിന് വ്യായാമം ആവശ്യമാണ്. കൃത്യമായ വ്യായാമം ദഹനപ്രക്രിയയെ സുഗമമാക്കും. കടുത്ത മലബന്ധമുള്ളവര്‍ ദിവസം 30 മിനുട്ടെങ്കിലും നടക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തുന്നതിന് നാരുകള്‍, പ്രോട്ടീന്‍, മറ്റ് അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമം ശീലമാക്കുക. അമിതമായ പഞ്ചസാര, ഉപ്പ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.