Home അറിവ് ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് കണ്ടെത്തി തരും

ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് കണ്ടെത്തി തരും

പ്പിള്‍ ഐഫോണ്‍ കൈവശം ഉള്ളവര്‍ക്ക് ഇനി ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം ലഭിക്കും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി നല്‍കുന്നതിനുള്ള ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചു. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ തിരിച്ചറിയുക.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നേരത്തെ തന്നെ ഈ സേവനം ലഭ്യമായിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അപായ സൂചന നല്‍കുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. സമാനമായ നിലയിലുള്ള ഫീച്ചറാണ് ഐഫോണുകളില്‍ അവതരിപ്പിച്ചത്. ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് സ്വന്തമായ സംവിധാനമുണ്ട്. സമാനമായ നിലയിലാണ് ഇതും പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ ഹോം ആപ്പ് എന്നിവ വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്തി തരാന്‍ സന്ദേശം നല്‍കേണ്ടത്. തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പ് നഷ്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തി നല്‍കുന്നത്.

ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ആപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ആപ്പിളിന്റെ മുന്‍കൂട്ടി അനുമതി വേണം. അത്തരത്തിലുള്ള അനുമതി ഗൂഗിളിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.