Home ആരോഗ്യം ശരിയായ രീതിയിലാണോ നമ്മള്‍ മാസ്‌ക് ഉപയോഗിക്കുന്നത്?; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന

ശരിയായ രീതിയിലാണോ നമ്മള്‍ മാസ്‌ക് ഉപയോഗിക്കുന്നത്?; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നമ്മള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.

വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം. വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാനും കഴിയും. ഈ സാഹചര്യത്തില്‍ പൊതു ഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്.

അതേസമയം, ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തേണ്ടതാണ്.

അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.