Home അറിവ് വൈദ്യുതി യൂണിറ്റിന് ശരാശരി 75 പൈസ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത

വൈദ്യുതി യൂണിറ്റിന് ശരാശരി 75 പൈസ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത

വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ശരാശരി 75 പൈസ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. ജൂലായ് ഒന്നു മുതലുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും.10 മുതല്‍ 11ശതമാനം വരെയായിരിക്കും വര്‍ദ്ധനയെന്ന് അറിയുന്നു.

യൂണിറ്റിന് 92 പൈസയെങ്കിലും കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.അത് നിലവിലെ നിരക്കില്‍ നിന്ന് 18.14 % വര്‍ദ്ധനയാണ്.വൈദ്യുതി ബോര്‍ഡിന് 2,​000 കോടി രൂപയുടെ വരുമാന വര്‍ദ്ധന കമ്മിഷന്‍ അനുവദിച്ചേക്കും. 2,284 കോടിയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഇത്രയും വര്‍ദ്ധന അനുവദിക്കേണ്ടെന്നാണ് തെളിവെടുപ്പിനും വരവ് ചെലവ് അവലോകനത്തിനും ശേഷം റെഗുലേറ്ററി കമ്മിഷന്‍ വിലയിരുത്തിയതെന്ന് അറിയുന്നു. തെളിവെടുപ്പുകളില്‍ നിരക്ക് വര്‍ദ്ധനയ്ക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 18.14%,​ ചെറുകിട വ്യവസായങ്ങള്‍ക്ക് 11.88 % വന്‍കിടക്കാര്‍ക്ക് 11.47% വര്‍ദ്ധനയാണ് കെ.എസ്.ഇ.ബി.യുടെ ശുപാര്‍ശ. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് നിലവിലുള്ള 2.75 രൂപ 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപ 6.86 രൂപയാക്കണം. കൊച്ചി മെട്രോയുടെ നിരക്ക് യൂണിറ്റിന് 6.46 രൂപ 7.18 രൂപയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.