Home ആരോഗ്യം മാനസികാരോഗ്യമാണ് പ്രധാനം, സന്തോഷമുണ്ടാക്കുന്ന ശീലങ്ങളിലേക്ക് മാറാം

മാനസികാരോഗ്യമാണ് പ്രധാനം, സന്തോഷമുണ്ടാക്കുന്ന ശീലങ്ങളിലേക്ക് മാറാം

മാനസികമായി ഉല്ലാസത്തോടെയിരിക്കുന്ന ഒരു വ്യക്തിക്ക് പല രോഗങ്ങളില്‍ നിന്നും മുക്തി നേടാം, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാം, അങ്ങനെ പല ഗുണങ്ങളുമുണ്ട്. എന്നാല്‍, മോശമായ മാനസികാരോഗ്യം ഹൃദ്രോഗത്തിനും കാന്‍സറിനും മസ്തിഷ്‌കാഘാതത്തിനും സാധ്യതയുണ്ടാക്കും.

മികച്ച മാനസികാരോഗ്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വ്യായാമം മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നടത്തം മാനസിക പിരിമുറുക്കത്തിന് അയവു നല്‍കുന്നതായി ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ യോഗ, ലഘു വ്യായാമങ്ങള്‍ എന്നിവ പതിവായി ചെയ്യാന്‍ ശ്രമിക്കുക.

അഞ്ചു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ മാനസികാരോഗ്യം മോശമാകാന്‍ സാധ്യതയുള്ളതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി ഒരു സമയത്തുതന്നെ ഉറങ്ങാന്‍ ശ്രമിക്കുക. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും പുസ്തകം വായിക്കുന്നതും ഉറക്കത്തെ സഹായിക്കും. എന്നാല്‍ ടി.വി, കമ്പ്യൂട്ടര്‍, ഫോണ്‍ ഇവ ഒഴിവാക്കണം. മധുരപാനീയങ്ങള്‍, കാപ്പി ഇവയും ഉറക്കത്തെ ബാധിക്കും.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് തൈര്. തലച്ചോറിലെ സെറോടോണിന്‍ ഹോര്‍മോണിന്റെ അളവ് കൂട്ടാന്‍ കഴിയുന്ന ടൈറോസിന്‍ പാല്‍ വിഭവങ്ങളില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാലുല്‍പ്പന്നങ്ങള്‍ മാനസികാരോഗ്യത്തിന് നല്ലതാണ്.

ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങള്‍. വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദങ്ങളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 12 ന്റെ കുറവ് ഡിപ്രഷന്‍ ഉണ്ടാകാന്‍ വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങള്‍. വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദങ്ങളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 12 ന്റെ കുറവ് ഡിപ്രഷന്‍ ഉണ്ടാകാന്‍ വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് പാട്ട് കേള്‍ക്കുന്നത് ഒരു പരിഹാരമാണ്. മനസിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സംഗീതം സഹായിക്കുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നാരുകള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം അടങ്ങിയ ഭക്ഷണം ശീലമാക്കാം.