Home അറിവ് ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വര്‍ധനവ്; 30 ശതമാനം വരെ ചാര്‍ജ് ഉയരും

ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വര്‍ധനവ്; 30 ശതമാനം വരെ ചാര്‍ജ് ഉയരും

രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വര്‍ധനവ്. ഒരു ടിക്കറ്റിന് പത്ത് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ ടിക്കറ്റ് നിരക്ക് മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകുമെന്നാണ് അറിയിപ്പ്.

നേരത്തെ ഡല്‍ഹിക്കും മുംബൈക്കും ഇടയില്‍ യാത്ര ചെയ്യാന്‍ 3,500- 10,000 ആയിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ ഇത് 3,900- 13,000 ആയി ഉയരും. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഈ തുക ഈടാക്കുന്നത്.

യാത്രക്കാര്‍ നല്‍കേണ്ട വിമാനത്താവള ഫീസ്, പാസഞ്ചര്‍ സെക്യൂരിറ്റി ഫീസ് (ആഭ്യന്തര സര്‍വീസ് 150 രൂപ), ജിഎസ്ടി എന്നിവ ഇല്ലാതെയാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഈ തുക പ്രത്യേകം നല്‍കേണ്ടി വരും.