Home കൗതുകം 400 രൂപക്ക് രണ്ട് മണിക്കൂർ ആഡംബര ബോട്ട് യാത്ര താല്പര്യം ഉണ്ടോ?കൊടുങ്ങല്ലൂർക്ക് പോന്നോളൂ

400 രൂപക്ക് രണ്ട് മണിക്കൂർ ആഡംബര ബോട്ട് യാത്ര താല്പര്യം ഉണ്ടോ?കൊടുങ്ങല്ലൂർക്ക് പോന്നോളൂ

കപ്പലില്‍ കയറണമെന്നും കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കണമെന്നും ആഗ്രഹമില്ലാത്തവരായി ആരും കാണില്ല..എന്നിരുന്നാലും പോക്കറ്റ് കീറുന്ന ആഗ്രഹമെന്നു പറഞ്ഞു പലരും കപ്പല്‍യാത്ര മാറ്റിവയ്ക്കാറാണ് പതിവ്.എന്നാലിതാ കുറഞ്ഞ ചിലവില്‍ ഒരു ആഢംബര കപ്പല്‍ യാത്ര തന്നെ നടത്തിയാലോ..

കൊടുങ്ങല്ലൂരില്‍ ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ സഹകരണത്തോടെ മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളരെ കുറഞ്ഞ ചിലവില്‍ ആഢംബര കപ്പല്‍ യാത്രയാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഫോര്‍ട്ട് ജട്ടിയില്‍ നിന്നാണ് സര്‍വ്വീസ് ഉള്ളത്.കോട്ടപ്പുറത്തു നിന്നും കടലില്‍ ക്ലിയോപാട്രയെന്ന ആഢംബര കപ്പലില്‍ രണ്ടുമണിക്കൂര്‍ കടല്‍യാത്രയ്ക്ക് വെറും 400 രൂപയാണ് നിരക്ക്.

സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കല്‍ എന്നീ സ്ഥലങ്ങള്‍ കണ്ട് കടലിലേക്ക് കയറി രണ്ടുമണിക്കൂര്‍ യാത്രയ്ക്കു ശേഷം ഫോര്‍ട്ട് ജെട്ടിയില്‍ തിരികെ എത്തുന്ന വിധത്തിലാണ് യാത്രാ പ്ലാന്‍ ചെയ്തിരിക്കുന്നത്.

യാത്രയില്‍ മാത്രം പാക്കേജ് ഒതുങ്ങുന്നില്ല. ലഘുഭക്ഷണം, ഗൈഡ്, വിനോദ പരിപാടികള്‍, ഗായകര്‍ എന്നിവയെല്ലാം കടല്‍യാത്രയെ കൂടുതല്‍ മനോഹരമാക്കുവാന്‍ കപ്പലില്‍ തയ്യാറാണ്.സുരക്ഷയുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എല്ലാവിധ സുരക്ഷാസംവിധാനങ്ങളും കപ്പലിലുണ്ട്.

നൂറുപേര്‍ക്ക് വരെ ഒരുതവണ ഇതില്‍ യാത്ര ചെയ്യാം. രാവിലെ 9.00 മുതല്‍ വൈകിട്ട് 6.30 വരെയാണ് യാത്രയുടെ സമയം. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്റ്റുഡന്റ് ക്രൂയിസ് പാക്കേജും ലഭ്യമാണ്