Home അന്തർദ്ദേശീയം എന്തുകൊണ്ടാണ് ക്രിപ്റ്റോ കറൻസി അപകടം എന്നറിയാമോ?

എന്തുകൊണ്ടാണ് ക്രിപ്റ്റോ കറൻസി അപകടം എന്നറിയാമോ?

തീവ്രവാദത്തിന് ധനസഹായം നല്‍കാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ .

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മീറ്റിംഗിലാണ് ഡിജിറ്റല്‍ നാണയത്തിന്റെ അപകടാ സാധ്യതയെ കുറിച്ച്‌ ധനമന്ത്രി തുറന്നടിച്ചത്.’ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ അപകടസാധ്യത ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് കരുതുന്നു’ ധനമന്ത്രി പറഞ്ഞു.

വളരെ സമര്‍ത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും കഴിഞ്ഞ ഒരു ദശകത്തില്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വളര്‍ത്തിയെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും