Home അറിവ് കുട്ടികള്‍ വഴി തെറ്റുമെന്ന് കാണിച്ച് രാത്രി പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് അടച്ചിടാന്‍ പൊലീസ്;...

കുട്ടികള്‍ വഴി തെറ്റുമെന്ന് കാണിച്ച് രാത്രി പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് അടച്ചിടാന്‍ പൊലീസ്; പരക്കെ വിമര്‍ശനം

കുട്ടികൾ ടർഫിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങി കറങ്ങി നടക്കുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തില്‍ രാത്രി പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് അടച്ചിടാന്‍ പൊലീസ്. എന്നാല്‍ ഫുട്‌ബോൾ ടർഫുകളുടെ പ്രവർത്തനം രാത്രി പത്തു മണി വരെയായി നിജപ്പെടുത്തിക്കൊണ്ട് വയനാട് ജില്ലാ പൊലീസ് മേധാവി ഇറക്കിയ നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഉത്തരവ് ഇറക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാണിച്ച കാരണമാണ്, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടവട്ടത്. കുട്ടികൾ അസമയത്തും ടൗണിൽ കറങ്ങിനടക്കുന്നതു വഴി സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട് എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. അതിൽ ജില്ലയിലെ ഫ്ടുബോൾ ടർഫുകൾ രാത്രി പത്തിനു ശേഷം പ്രവർത്തിക്കാൻ അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന ടർഫ് നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്ത വയനാട് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ വൻ വിമർശനമാണ് ഉയരുന്നത്. പൊലീസ് സദാചാര പൊലീസ് ആവുകയാണെന്നാണ് പ്രധാന വിമർശനം. നാട്ടുരാജാവെന്ന പോലെയാണ് ജില്ലാ പൊലീസ് മേധാവി ഉത്തരവ് ഇറക്കിയതെന്നും ചിലർ കുറ്റപ്പെടുത്തുന്നു.