Home അറിവ് വിമാനങ്ങളിൽ ഇൻറർനെറ്റ്; സ്പേസ് എക്സ് ചർച്ചകൾ പുരോ​ഗമിക്കുന്നു

വിമാനങ്ങളിൽ ഇൻറർനെറ്റ്; സ്പേസ് എക്സ് ചർച്ചകൾ പുരോ​ഗമിക്കുന്നു

വിമാനങ്ങളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. സ്‌പേസ് എക്‌സ് കമ്പനിയാണ് ഇതിനു പ​ദ്ധതിയുമായി മുന്നോട്ട് പോകുന്നത്. എയർലൈനുകളുമായി ചർച്ച നടക്കുകയാണെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

സാറ്റലൈറ്റ് അധിഷ്ഠിത സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് സേവനം ഇൻസ്റ്റാൾ ചെയ്യാൻ എയർലൈനുകൾ തയ്യാറായിട്ടുണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നു അദ്ദേഹം പറഞ്ഞു. ഏതൊക്കെ വിമാനക്കമ്പനികൾക്കായിരിക്കും സർവീസ് ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇതിന് കുറഞ്ഞ ലേറ്റൻസിയും പകുതി ജിഗാബൈറ്റ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഫെബ്രുവരിയിൽ ഇന്ത്യയിലെ പ്രീ-ഓർഡറുകൾക്കായി സ്റ്റാർലിങ്ക് പ്രവർത്തിച്ചു തുടങ്ങി. അത് ഏകദേശം 7000 രൂപയ്ക്ക് മുകളിലാണ്. ഉപയോക്താക്കൾക്ക് അവരുടെ നഗരവും തപാൽ കോഡും ടൈപ്പ് ചെയ്ത് സേവനത്തിന്റെ ലഭ്യത പരിശോധിക്കാവുന്നതാണ്.

ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് 10 ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ എംപിമാർ, മന്ത്രിമാർ, ജിഒഐ (ഇന്ത്യൻ സർക്കാർ) സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി 30 മിനിറ്റ് വെർച്വൽ സംഭാഷണങ്ങൾ നടത്തുമെന്നും ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്നും അവർ പറയുന്നു.

സർക്കാരിന്റെ അനുമതിയോടെ 2 ലക്ഷം സജീവ ടെർമിനലുകൾ ഉപയോഗിച്ച് 2022 ഡിസംബർ മുതൽ ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കാൻ സ്‌പേസ് എക്സ് ലക്ഷ്യമിടുന്നു. ഇന്ത്യയിൽ നിന്നുള്ള മുൻകൂർ ഓർഡർ 5,000 കവിഞ്ഞതായും ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനായി ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാൻ കമ്പനിക്ക് താൽപ്പര്യമുണ്ട്. സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് യൂണിറ്റായ സ്റ്റാർലിങ്ക് 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാൻ പദ്ധതിയിടുന്നു. സ്റ്റാർലിങ്ക് ഉപഗ്രഹസമൂഹത്തിന് ഏകദേശം 10 ബില്യൺ ഡോളർ ചിലവാകുമെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.