കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് ഫോണുകൾ വെള്ളത്തിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഫോൺ വെള്ളത്തിൽ വീണുകഴിഞ്ഞാൽ പലരും പല കാര്യങ്ങളുമാണ് ചെയ്യുന്നത്. എന്നാൽ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഫോൺ പ്രവർത്തിക്കാരിക്കാൻ കാരണമാകാറുണ്ട്. ഫോൺ വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോൺ പ്രവർത്തന ക്ഷമമാണെങ്കിൽ പോലും നേരിട്ട് അതിൽ പ്രവർത്തനം അരുത്.
- ഫോൺ കുലുക്കുക, ബട്ടണുകൾ അമർത്തുക എന്നിവ ചെയ്യാതിരിക്കുക
- സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ) നീക്കം ചെയ്യുക. ഫോൺ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.
- വെള്ളം കളയാൻ ഫോണിൻറെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളിൽ ജലം ഉണ്ടെങ്കിൽ അത് പടരാനെ കാരണമാകൂ.
- ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക
- ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ ശ്രമിക്കരുത്, ചൂട് വെള്ളത്തിൽ വീണാൽ ഫ്രീസറിലും വയ്ക്കരുത്.
- വളരെ ആഴത്തിൽ മുങ്ങിയ ഫോൺ ആണെങ്കിൽ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
- നനവില്ലാത്ത സ്ഥലത്ത് ഫോൺ വച്ച് ഉണക്കാവുന്നതാണ്.
- ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ടെക്നീഷ്യനെ സമീപിക്കാം.
- ഫോൺ ഓണായാൽ ഓഡിയോ, ക്യാമറ, ചാർജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.