Home അറിവ് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍. സി സര്‍ട്ടിഫിക്കറ്റ് മതി

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍. സി സര്‍ട്ടിഫിക്കറ്റ് മതി

ഹയര്‍ സെക്കന്‍ഡറി (higher secondary first year) ഒന്നാം വര്‍ഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍. സി സര്‍ട്ടിഫിക്കറ്റ് (SSLC Certificate) മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫിസുകളില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.