Home അറിവ് പനിക്കൂർക്കയുടെ ആരോഗ്യഗുണങ്ങൾ

പനിക്കൂർക്കയുടെ ആരോഗ്യഗുണങ്ങൾ

ആയുര്‍വേദത്തിൽ പനിക്കൂര്‍ക്കയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഒരുകാലത്ത് പനികൂര്‍ക്ക എല്ലാ വീടുകളിലും പനിക്കൂര്‍ക്കയുണ്ടായിരുന്നു.മറ്റൊന്നും കൊണ്ടല്ല, അതിന്റെ ഗുണങ്ങള്‍ നന്നായി അറിയാവുന്നത് കൊണ്ടു തന്നെ. നിരവധി ഗുണങ്ങളുള്ള പനിക്കൂര്‍ക്ക നാം നിര്‍ബന്ധമായി വീട്ടില്‍ നടേണ്ടതായുണ്ട്. പ്രത്യേകിച്ച്‌ കുട്ടികളുള്ള വീട്ടില്‍.പനിക്കൂര്‍ക്ക പൊതുവെ കര്‍പ്പൂരവല്ലി,കഞ്ഞികൂര്‍ക്ക, നവര എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ചുമയ്ക്കും പനിക്കും നല്ലൊരു പരിഹാരം പനിക്കൂര്‍ക്കയിലുണ്ട്. ചെടിയുടെ ഇലനീരില്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് കഴിക്കാം. ഇല പിഴിഞ്ഞ് ഉച്ചിയിലും തൊണ്ടയ്ക്കും പുറത്തും നെഞ്ചിലും പുരട്ടുന്നത് നല്ലതാണ്.തലയക്ക് തണുപ്പേകാനും പനിക്കൂര്‍ക്ക ഉപയോഗിക്കാം. എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കൂര്‍ക്കയിലയും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി തലയില്‍ വെച്ച്‌ കുറച്ച്‌ കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മതി.

കുട്ടികള്‍ക്കും ഏറെ നല്ലതാണ് പനിക്കൂര്‍ക്ക. കൊച്ചുകുട്ടികളെ പനികൂര്‍ക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിച്ചാല്‍ ഒരു പരിധി വരെ ജലദോഷം പോലുള്ള രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം.കൂടാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാനും ഉത്തമമാണ് പനിക്കൂര്‍ക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം.

സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള സാധ്യത കുറയും. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ചുമ, കഫക്കെട്ട്, നെഞ്ചടപ്പ് ഇതിനെല്ലാം നല്ലാരു പ്രതിവിധിയാണിത്. ഇലയിട്ട് തിളപ്പിച്ച്‌ ആവി കൊണ്ടാല്‍ തൊണ്ട വേദനയും, പനിയും ശമിക്കും.