Home അറിവ് അടുക്കളയിലെ താരമാകാൻ പിങ്ക് ഉപ്പ്

അടുക്കളയിലെ താരമാകാൻ പിങ്ക് ഉപ്പ്

രുചി പകരാൻ അത്യന്താപേക്ഷിതമായതിനാൽ ബി. പി രോഗികൾ പോലും പൂർണമായി ഉപ്പിനെ ഒഴിവാക്കാൻ കഴിയില്ല. ശരീരത്തിലെ രക്തസമ്മർദത്തെ കൂട്ടുന്നത് പോലെ നിയന്ത്രിക്കാനും ഉപ്പിന് സാധിക്കും.രക്തസമ്മർദം കുറവാണെങ്കിൽ മറ്റ് മരുന്നുകളൊന്നിലേക്കും പോകാതെ ഉപ്പ് ചേർത്ത ആഹാരം കൂടുതൽ കഴിക്കുക എന്നാണ് ഡോക്ടർമാർ പോലും നിർദേശിക്കുന്നതും.

എങ്കിലും ഉപ്പ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്.പരൽ ഉപ്പും, പൊടിയുപ്പും കഴിഞ്ഞു പിങ്ക് ഉപ്പ് ആണ്‌ ഇപ്പോൾ അടുക്കളയിലെ താരം.മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങളാൽ സമ്പന്നമാണ് പിങ്ക് ഉപ്പ്. ഈ ഘടകങ്ങൾ ശരീരത്തിലെ രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിൽ നിർജീവമായി ശേഷിക്കുന്നതും അമിത വണ്ണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ പിങ്ക് ഉപ്പ് സഹായിക്കുന്നു. രക്തസമ്മർദം കൂടുതൽ ഉള്ളവർക്കും ഈ ഉപ്പ് ഉപയോഗിക്കാവുന്നതാണ്.

ഹിമാലയത്തിലെ ഉപ്പ് പാറകളില്‍ നിന്നും പൊട്ടിച്ചെടുത്ത് വൃത്തിയാക്കി പൊടി രൂപത്തിലും പരല്‍ രൂപത്തിയുമായി വിപണിയിലെത്തുന്ന ഈ ഉപ്പിന് വില അല്‍പ്പം കൂടുതലാണ്. കിലോക്ക് 200 രൂപയോളം വിലയുണ്ട് ഇതിന്. പിങ്ക് ഹിമാലയന്‍ ഉപ്പ് രാസപരമായി സാധാരണ ഉപ്പിന് സമാനമാണ്