Home വാണിജ്യം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; അകൗണ്ട് പൂട്ടിക്കാന്‍ സംഘങ്ങള്‍

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; അകൗണ്ട് പൂട്ടിക്കാന്‍ സംഘങ്ങള്‍

ന്‍സ്റ്റാഗ്രാം അകൗണ്ടുകളും ഗ്രൂപ്പുകളും ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന സംഘങ്ങള്‍ രംഗത്ത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിക്കാമെന്നും പകരമായി പണം നല്‍കിയാല്‍ മതിയെന്നും കാണിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത്.

‘മദര്‍ബോര്‍ഡി’ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത്തരം അണ്ടര്‍ഗ്രൗണ്ട് സേവനങ്ങള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന നിരവധി സംഘങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തട്ടിപ്പുകാരില്‍ ചിലരുമായി സംസാരിച്ച് അവര്‍ ഇത്തരമൊരു സേവനം നടത്തുന്നുണ്ടെന്നും പിന്നീട് പണം നല്‍കിയതിനു ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കല്‍ നടത്തുന്നതായും കണ്ടെത്തി.

അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് 3500 മുതല്‍ 4000 ഡോളര്‍ വരെ ഫീസായി അവര്‍ ഈടാക്കുന്നു. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടിലുള്ളത്. ഇവരെല്ലാം തന്നെ ഇന്‍സ്റ്റാഗ്രാമിന്റെ നയങ്ങളും സംരക്ഷണ സംവിധാനങ്ങളും ചൂഷണം ചെയ്താണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു അക്കൗണ്ടിനെതിരേ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ നടത്തിയാണ് ടാര്‍ഗെറ്റുചെയ്ത അക്കൗണ്ടിനെതിരെ നടപടിയെടുപ്പിക്കുന്നത്.

ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം ഒന്നിലധികം അക്കൗണ്ടുകളിലൂടെ അത് പോളിസി ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. ഇതിനായി, അത്തരം സ്‌കാമര്‍മാര്‍ ഒരു അക്കൗണ്ടിനെതിരെ ഓട്ടോമേറ്റഡ് റിപ്പോര്‍ട്ടിംഗ് നടത്താന്‍ കഴിയുന്ന സ്വന്തം സ്‌ക്രിപ്റ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ പ്രോഗ്രാം സ്‌ക്രിപ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. സ്‌ക്രിപ്റ്റുകള്‍ പ്രധാനമായും ബോട്ടുകളാണ്, ടാര്‍ഗെറ്റ് അക്കൗണ്ടിലേക്ക് 40 റിപ്പോര്‍ട്ടുകള്‍ വരെ ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ടുചെയ്യാനാവും.