Home അറിവ് ഇനി മുതല്‍ സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ഇങ്ങനെയായിരിക്കും; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഇനി മുതല്‍ സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ഇങ്ങനെയായിരിക്കും; കൂടുതല്‍ വിവരങ്ങള്‍ അറിയാം

നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു സാമൂഹ്യ സുരക്ഷ – ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന. ഓണത്തലേന്ന് പ്രഖ്യാപിച്ച ഈ പെന്‍ഷന്‍ വര്‍ധന പ്രാബല്യത്തില്‍ വന്നു. ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

എല്ലാ മാസവും പെന്‍ഷന്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാമാസവും 20ാം തീയതി മുതല്‍ മുപ്പതാം തീയതിയുടെ ഇടയിലായിരിക്കും പെന്‍ഷന്‍ തുക ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുക. ബാങ്ക് സേവനം സ്വീകരിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കും അല്ലാതെ നേരിട്ട് കൈകളിലേക്ക് ആവശ്യപെട്ടവര്‍ക്ക് സഹകരണ ഉദ്യോഗസ്ഥര്‍ വഴി കൈകളിലേക്കും ഈ ദിവസങ്ങളില്‍ കൈപ്പറ്റാം.

എല്ലാ മാസാവസാനവും സേവനപെന്‍ഷന്റെ ഔദ്യോഗിക സൈറ്റില്‍ കയറി പെന്‍ഷന്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്, അല്ലാതെ ബാങ്കില്‍ പോയി അന്വേഷിക്കേണ്ട ആവശ്യവും ഇല്ല.