Home വാണിജ്യം 175 മദ്യക്കടകൾ കൂടി തുടങ്ങുന്നത് പരി​ഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

175 മദ്യക്കടകൾ കൂടി തുടങ്ങുന്നത് പരി​ഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ബവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ഇതു സംബന്ധിച്ച ബവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിൻറെ പരിഗണനയിലാണ്. വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശവും സജീവ പരിഗണനയിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ക്യൂ നിൽക്കാതെ മദ്യം വാങ്ങി തിരികെ പോകാൻ കഴിയുന്ന തരത്തിൽ വാക്കിങ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാൻ കോടതി സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബവ്‌കോ ഔട്‌ലെറ്റുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.