Home വാണിജ്യം ട്രൂകോളര്‍ ഉപഭോക്താക്കളുടെ ഡേറ്റ ചോര്‍ത്തുന്നു; സര്‍ക്കാരിന് നോട്ടീസ്

ട്രൂകോളര്‍ ഉപഭോക്താക്കളുടെ ഡേറ്റ ചോര്‍ത്തുന്നു; സര്‍ക്കാരിന് നോട്ടീസ്

നപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ ഡേറ്റ ചോര്‍ത്തുന്നു എന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ്. ബോംബെ ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. രാജ്യത്തെ സ്വകാര്യതാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് മറ്റ് ചില പങ്കാളികള്‍ക്ക് നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന്റെ മേല്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) സേവനവുമായി ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളര്‍ ബന്ധിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

വായ്പാദാതാക്കള്‍ ട്രൂകോളര്‍ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് കേന്ദ്രത്തോടും മഹാരാഷ്ട്രയോടും മറ്റ് കക്ഷികളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.