Home ആരോഗ്യം തല നിറച്ചും നെഗറ്റീവ് ചിന്തകളാണോ? പെട്ടെന്ന് തന്നെ അല്‍ഷിമേഴ്‌സിന് കീഴടങ്ങേണ്ടി വരും

തല നിറച്ചും നെഗറ്റീവ് ചിന്തകളാണോ? പെട്ടെന്ന് തന്നെ അല്‍ഷിമേഴ്‌സിന് കീഴടങ്ങേണ്ടി വരും

എപ്പോഴും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി സമയം കളയുന്ന സ്വഭാവമുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ അധികം താമസിക്കാതെ അത്തരക്കാര്‍ക്ക് അല്‍ഷിമേഷ്സ് രോഗം പിടിപെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ഥിരമായി നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിക്കുന്നവരില്‍ അല്‍ഷിമേഷ്സിന് കാരണമാകുന്ന രണ്ട് ദോഷകരമായ പ്രോട്ടീനുകള്‍ അധികമായി നിക്ഷേപിക്കപ്പെടാന്‍ സാധ്യതയുണ്ട്. 55ന് മുകളില്‍ പ്രായമുള്ള 292 പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.

രണ്ട് വര്‍ഷത്തേ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഓര്‍മ്മശക്തി, ശ്രദ്ധ, ഭാഷാപ്രയോഗം തുടങ്ങിയവ പരിശോധിച്ചാണ് പഠനം നടത്തിയത്.

വിഷാദത്തിനും ഉല്‍കണ്ഠയ്ക്കും കാരണമാകുന്ന ചില ചിന്താരീതികള്‍ കൊണ്ടാകാം ആളുകളില്‍ ഓര്‍മ്മക്കുറവ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ടാണ് നെഗറ്റീവ് ചിന്തകളും അല്‍ഷിമേഴ്‌സും ബന്ധപ്പെട്ടു കിടക്കുന്നത്.

ആവര്‍ത്തിച്ചുള്ള നെഗറ്റീവ് ചിന്തകള്‍ ധാരണാശക്തി കുറയാന്‍ കാരണമാകുകയും അല്‍ഷിമേഷ്സിലേക്ക് നയിക്കുന്ന പ്രോട്ടീനുകള്‍ തലച്ചോറില്‍ നിക്ഷേപിക്കുകയും ചെയ്യും.