Home അറിവ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ ഉറപ്പാക്കണം; പിഎസ്‌സി

ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ ഉറപ്പാക്കണം; പിഎസ്‌സി

പിഎസ്‌സി പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ അവരുടെ കണ്‍ഫര്‍മേഷന്‍ സ്വീകരിക്കപ്പെട്ടോ എന്നത് ഉറപ്പു വരുത്തണമെന്ന് പിഎസ്സിയുടെ നിര്‍ദേശം. കണ്‍ഫര്‍മേഷന്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി നിര്‍ദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് Click Here ബട്ടണ്‍ ക്ലിക്ക് ചെയ്തതിന് ശേഷം അതിനു താഴെ കാണുന്ന ഡിക്ലറേഷന്‍ tick ചെയ്ത് Submit Confirmation എന്നതില്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്ന് കാണുന്ന OK ബട്ടണും ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പിന്നീട് പ്രൊഫൈലിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ പ്രവേശിച്ച് നല്‍കിയ കണ്‍ഫര്‍മേഷന്‍ Received ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും പിഎസ്സി നിര്‍ദേശിച്ചു.