Home ആരോഗ്യം ആഹാരം കഴിക്കുമ്പോള്‍ ടിവിയോ ലാപ്‌ടോപ്പോ കാണാറുണ്ടോ?;

ആഹാരം കഴിക്കുമ്പോള്‍ ടിവിയോ ലാപ്‌ടോപ്പോ കാണാറുണ്ടോ?;

ക്ഷണം കഴിക്കുന്ന സമയത്ത് ടിവിയിലെ ഇഷ്ടപരിപാടിയോ സിനിമകളോ) ഓണ്‍ ചെയ്ത് വച്ച്, അതിലേക്ക് നോക്കിത്തന്നെ കഴിച്ചുതീര്‍ക്കുന്ന ശീലം നിരവധി പേര്‍ക്കുണ്ട്. ഇന്നിപ്പോള്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയും ഇക്കൂട്ടത്തിലേക്ക് ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സത്യത്തില്‍ അത്ര ആരോഗ്യകരമായൊരു പ്രവണതയല്ല ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറ്.

കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാലേ അത് നന്നായി ശരീരത്തില്‍ പിടിക്കൂവെന്നും, ചവച്ചരച്ച് കഴിക്കാതിരിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അതുപോലെ സ്‌ക്രീനിലേക്ക് നോക്കി സ്വയം മറന്ന്, അമിതമായി കഴിക്കുന്നത് വണ്ണം കൂടാനും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്നും വിദഗ്ധര്‍ പറയാറുണ്ട്.

ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കില്‍ പോലും മിക്കവരും ഇതേ ശീലവുമായി മുന്നോട്ട് പോവുക തന്നെയാണ് ചെയ്യാറ്. എന്തായാലും ഇത്തരത്തില്‍ സ്‌ക്രീനിന് മുമ്പില്‍ കണ്ണും നട്ടിരുന്ന് കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന രസകരമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.