Home അറിവ് എപ്പോഴും ഓടി ചെല്ലേണ്ട… ബാങ്കിന്റെ സമയക്രമത്തില്‍ മാറ്റമുണ്ട്.. കൂടുതല്‍ അറിയാന്‍

എപ്പോഴും ഓടി ചെല്ലേണ്ട… ബാങ്കിന്റെ സമയക്രമത്തില്‍ മാറ്റമുണ്ട്.. കൂടുതല്‍ അറിയാന്‍

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ സമയക്രമീകരണത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. എല്ലാ സമത്തും പണമിടപാടുകള്‍ക്കായി നിങ്ങള്‍ക്ക് ഇനി ബാങ്ക് സന്ദര്‍ശിക്കാന്‍ സാധിക്കില്ല. പുതിയ രീതി അനുസരിച്ച് സേവിങ്‌സ് അക്കൗണ്ടിന്റെ അവസാന അക്കമനുസരിച്ചായിരിക്കണം ഉപഭോക്താക്കള്‍ ബാങ്കില്‍ എത്തേണ്ടത്.

അക്കൗണ്ട് നമ്പര്‍ പൂജ്യം മുതല്‍ മൂന്ന് വരെയുള്ളവര്‍ രാവിലെ 10 നും 12 നും ഇടയില്‍ ബാങ്കില്‍ എത്തണം. നാല് മുതല്‍ ഏഴ് വരെയുള്ളവര്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തില്‍ ബാങ്കില്‍ എത്തണം. അക്കൗണ്ട് നമ്പര്‍ 8ലും 9ലും അവസാനിക്കുന്നവര്‍ രണ്ടര മുതല്‍ മൂന്നര വരെ ബാങ്കില്‍ എത്താം.

സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് മാത്രമാണ് സമയം ബാധകമാകുന്നത്. ബാങ്ക് ഇടപാടുകള്‍ക്കോ വായ്പയുമായി എത്തുന്നവര്‍ക്കോ നിയന്ത്രണം ബാധമല്ലെന്നും അധികൃതര്‍ അറിയിച്ചു. മറ്റും അന്വേഷണങ്ങള്‍ക്ക് ബാങ്കുകളിലേക്ക് ഫോണ്‍ ചെയ്തതിന് ശേഷം എത്താന്‍ ശ്രമിക്കണം.

സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയേക്കാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും. ഇതിന് അനുസരിച്ചായിരിക്കണം ഉപഭോക്താക്കൾ ബാങ്കിൽ എത്തേണ്ടത്.