Home അറിവ് ആധാര്‍ റേഷന്‍ കാര്‍ഡുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് അറിയിപ്പ്

ആധാര്‍ റേഷന്‍ കാര്‍ഡുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് അറിയിപ്പ്

റേഷന്‍ ഉപഭോക്താക്കാള്‍ ഉടന്‍ തങ്ങളുടെ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെന്ന് അറിയിപ്പ്. എറണാകുളം സിറ്റി റേഷനിങ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകം. ഇവരില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

നിലവിലുളള (എപിഎല്‍) കാര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന മറ്റു കാര്‍ഡുകളിലേക്ക് മാറ്റം അനുവദിക്കുന്നതിനും റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്. അക്ഷയ കേന്ദ്രങ്ങളിലും റേഷന്‍ വിതരണ കേന്ദ്രങ്ങളിലും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.