Home കൃഷി ഇനിമുതല്‍ എല്ലാ വര്‍ഷവും നെല്‍വയല്‍ റോയല്‍റ്റി നല്‍കും

ഇനിമുതല്‍ എല്ലാ വര്‍ഷവും നെല്‍വയല്‍ റോയല്‍റ്റി നല്‍കും

നി എല്ലാവര്‍ഷവും കര്‍ഷകര്‍ക്ക് നെല്‍വയല്‍ റോയല്‍റ്റി നല്‍കുമെന്ന് കൃഷിമന്ത്രി. കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ എന്ന നിരക്കിലാണ് ലഭ്യമാവുക. കഴിഞ്ഞ വര്‍ഷം അനുവദിച്ച റോയല്‍റ്റിയാണ ഇനി മുതല്‍ എല്ലാ വര്‍ഷവും തുടരുന്നത്.

നെല്‍വയല്‍ സംരക്ഷിച്ച് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് കൃഷിയോഗ്യമായ നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുക എന്ന പദ്ധതി 2020-21 വര്‍ഷത്തില്‍ ആരംഭിച്ചത്.

നെല്‍കൃഷിയില്‍ കര്‍ഷകര്‍ തുടരുന്നതിന് നെല്‍കൃഷി ആദായകരമാകേണ്ടതുണ്ട്. അതിനാല്‍ കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി എല്ലാവര്‍ഷവും, വര്‍ഷത്തില്‍ ഒരു തവണ അനുവദിക്കുന്നതിന് തീരുമാനമായതായി മന്ത്രി അറിയിച്ചു.