Home വാണിജ്യം സേവ് ഫ്രം നെറ്റ് ഇന്ത്യയില്‍ നിര്‍ത്തലാക്കി

സേവ് ഫ്രം നെറ്റ് ഇന്ത്യയില്‍ നിര്‍ത്തലാക്കി

സേവ് ഫ്രം നെറ്റ് (Save From.net) ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യു ട്യൂബിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യുമ്പോൾ കാണുമായിരുന്ന വെബ്സൈറ്റായിരുന്നു ഒരിക്കലങ്കെിലും നമ്മൾ സേവ് ഫ്രം നെറ്റ്.

മറ്റു യു ട്യൂബ് ഡൗൺലോഡ് സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി 4K ക്വാളിറ്റിയിൽ വരെ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന വെബ്‌സൈറ്റായിരുന്നു സേവ് ഫ്രം നെറ്റ്.

പക്ഷേ ഇപ്പോൾ സേവ് ഫ്രം നെറ്റ് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. കോപ്പി റൈറ്റ് പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.