Home അറിവ് ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ചു ഹോട്ടലുകൾക്ക് ഗ്രീൻ കാർഡ് നൽകാൻ സർക്കാർ

ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ചു ഹോട്ടലുകൾക്ക് ഗ്രീൻ കാർഡ് നൽകാൻ സർക്കാർ

ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ ഹോട്ടലുകളെ തരംതിരിക്കുമെന്ന് സർക്കാർ. നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.പഴകിയ ഭക്ഷണങ്ങൾ ഹോട്ടലുകളിൽ നിന്നും തുടർച്ചയായി പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ ആണ് ഇത്തരം നടപടി

വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും ഈ മാസം അവസാനത്തോടെ ഗ്രീന്‍ കാറ്റഗറി പ്രാബല്യത്തിലാകും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സമിതി രൂപീകരിക്കാനാണ് തീരുമാനം