Home അറിവ് നിങ്ങള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ ?എങ്കില്‍ ചെയ്യേണ്ടത്…

നിങ്ങള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ ?എങ്കില്‍ ചെയ്യേണ്ടത്…

നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തോ അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്കോ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയോ ക്വാറന്റൈനില്‍ പോകുകയോ ചെയ്താല്‍ നിങ്ങള്‍ക്കും വൈറസ് ബാധിച്ചുണ്ടോ എന്ന സംശയം തോന്നാം. ഇത് കണ്ടെത്തുന്നതിന് ചില മാര്‍ഗങ്ങളുണ്ട്.

ദിവസവും ശരീരത്തിന്റെ താപനില പരിശോധിക്കുക. 101 ഡിഗ്രിയ്ക്ക് മുകളില്‍ താപനില കാണുന്നുവെങ്കില്‍ പാരസെറ്റമോള്‍ കഴിയ്ക്കാം. ആറ് മണിക്കൂറിന് ശേഷം വീണ്ടും താപനില കുറയുന്നില്ല എങ്കില്‍ വീണ്ടും ഒന്നുകൂടി കഴിയ്ക്കാവുന്നതാണ്.

വയറിളകം ഉണ്ടെങ്കില്‍ ഒരു പാക്കറ്റ് ഒആര്‍എസ് വാങ്ങിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക, കുടിയ്ക്കാന്‍ പറ്റുന്നതിന്റെ പരമാവധി കുടിക്കുക. ശരീരത്തിന് നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ആണ് ഇത് കുടിക്കുന്നത്.

ചുമയുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും ആവി പിടിക്കുക. 10 മിനിട്ടെങ്കിലും ആവി കൊള്ളാന്‍ ശ്രമിക്കുക. വെള്ളത്തില്‍ മരുന്നുകള്‍ ചേര്‍ക്കേണ്ട ആവശ്യം ഇല്ല.

സ്ഥിരമായി പള്‍സ് പരിശോധിക്കുക, ഒരു മിനിട്ടില്‍ 120 ന് മുകളില്‍ പള്‍സ് ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. നിങ്ങള്‍ കിടന്നതിന് ശേഷം വയര്‍ എത്ര തവണ പൊങ്ങുന്നുണ്ട് എന്ന് നോക്കുക, ഇത് 30 ല്‍ കൂടുതലാണെങ്കിലും ആശുപത്രിയില്‍ എത്രയും വേഗം പോകണം.

വിരലിന്റെ ഉള്‍ഭാഗത്തായി അമര്‍ത്തി നോക്കുക. അമര്‍ത്തുമ്പോള്‍ വെള്ള നിറം വരുകയും പിന്നീട് അവിടേക്ക് രക്തം വന്ന് ചേരുകയും ചെയ്യുന്നു. രക്തം ഇവിടേക്ക് വന്നു ചേരാനുള്ള സമയം രണ്ട് മിനിട്ടില്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് ബിപി കുറയുന്നു എന്നതിന്റെ ലക്ഷമാണ്, വേഗത്തില്‍ ആശുപത്രിയില്‍ പോകണം.

അബോധാവസ്ഥയിലേക്ക് പോകുകയോ അമിതമായി ഉറക്കം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. വിരലിന്റെ അറ്റം, കൈ, കാല്‍, ചെവിയുടെ അറ്റം എന്നിവ നീല നിറത്തിലേക്ക് മാറുന്നുണ്ട് എങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണണം.

വീട്ടിലിരുന്ന് കൊണ്ട് ചെയ്യാവുന്ന ചികിത്സ

ദിവസത്തില്‍ മൂന്ന് ലിറ്റര്‍ മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ഇത് ശരീരത്തിലുള്ള വൈറസിനെ പുറം തള്ളുന്നതിന് സഹായിക്കുന്നു.
സമീകൃത ആഹാരം കഴിയ്ക്കുക
വൈറ്റമിന്‍ സി, എ, ഡി എന്നിവ അടങ്ങി ഭക്ഷണങ്ങള്‍ ധാരാളമായി കഴിയ്ക്കുക.(ചെറിയ പുളിയുള്ള ആഹാരങ്ങള്‍, പാല്‍, മുട്ട, സൂര്യ പ്രകാശം, കൊഴുപ്പുള്ള മത്സ്യം)
വ്യായാമം ചെയ്യുക ഇത് രക്ത പ്രവാഹം കൂട്ടുന്നതിന് സഹായിക്കും.
എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം

പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പുകവലി
മദ്യം
ജംഗ് ഫുഡ്‌സ്
മാനസിക സംഘര്‍ഷം
മധുര പാനീയങ്ങള്‍