Home അറിവ് ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തി; പണം എല്ലാ മാസവും വീട്ടിലെത്തും

ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തി; പണം എല്ലാ മാസവും വീട്ടിലെത്തും

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനിലും ക്ഷേമപെന്‍ഷനിലും വര്‍ധന. 100 രൂപയുടെ വര്‍ധനവ് വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ധന നിലവില്‍ വരും.

പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പെന്‍ഷന്‍ വര്‍ധന.

ഇതോടെ നിലവിലെ 1400 രൂപ പെന്‍ഷന്‍ 1500 രൂപയാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംസ്ഥാനത്തെ 49.44 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കുമാണ് നല്‍കുന്നത്.