Home ആരോഗ്യം ഐവര്‍മെക്ടിന്‍ ഇന്ത്യയിലും, ഇത് കോവിഡിനെ തുരത്തും; പഠനറിപ്പോര്‍ട്ട് പുറത്ത്

ഐവര്‍മെക്ടിന്‍ ഇന്ത്യയിലും, ഇത് കോവിഡിനെ തുരത്തും; പഠനറിപ്പോര്‍ട്ട് പുറത്ത്

കോവിഡ് 19 എന്നാ വിനാശകാരിയായ വൈറസ് ലോകത്താകമാനം ശമനമില്ലാതെ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ലോകത്തിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്റിപാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന്റെ ഉപയോഗം കോവിഡ് 19 ഇല്ലാതാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ ജേണലായ തെറാപ്യൂട്ടിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരമായുളള ഐവെര്‍മെക്ടിന്റെ ഉപയോഗം മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യത കുറയ്ക്കുന്നതിനാല്‍ ഇത് കോവിഡിനെതിരേ ഫലപ്രദമാകുമെന്നാണ് വ്യക്തമാക്കുന്നത്.

യുഎസ് സര്‍ക്കാരിലെ മുതിര്‍ന്ന മൂന്ന് ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പടെയുളള മെഡിക്കല്‍ വിദഗ്ധര്‍ പങ്കാളികളായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. കോവിഡ് ചികിത്സയില്‍ ഐവര്‍മെക്ടിന്‍ ഉള്‍പ്പെടുത്തണമെന്ന് ലോകമെങ്ങുമുള്ള ആരോഗ്യ വിദഗ്ധരോട് ഗവേഷകര്‍ അഭ്യര്‍ത്ഥിച്ചു.

‘ഐവെര്‍മെക്ടിനുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ ഏറ്റവും സമഗ്രമായ അവലോകനമാണ് ഞങ്ങള്‍ നടത്തിയത്. മെഡിക്കല്‍ അധികൃതര്‍ക്ക് ചെയ്യാനാകാത്ത ജോലി ഞങ്ങള്‍ ചെയ്തു’- ഫ്രണ്ട് ലൈന്‍ കോവിഡ് 19 ക്രിട്ടിക്കല്‍ കെയര്‍ അലയന്‍സിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും പ്രസിഡന്റുമായ പിയറെ കോറി പറയുന്നു.

എഫ്എല്‍സിസിസിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പോള്‍ ഇ മറികും ഇത് ശരിവച്ചു. ‘ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച, ഞങ്ങളുടെ ഏറ്റവും പുതിയ ഗവേഷണ ഫലം കാണിക്കുന്നത് കോവിഡ് 19 പ്രതിരോധത്തിന് ഐവെര്‍മെക്ടിന്‍ വളരെയധികം ഫലപ്രദമാണെന്നതില്‍ ഒരു സംശയവുമില്ലെന്നാണ്. ലോകമെമ്പാടുമുള്ള പ്രാദേശിക പൊതുജനാരോഗ്യ അധികൃതരോടും മെഡിക്കല്‍ പ്രൊഫഷണലുകളോടും ഐവര്‍മെക്ടിന്‍ ചികിത്സയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിലൂടെ കോവിഡ് 19 ഇല്ലാതാക്കാനാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനെതിരായ ചികിത്സയ്ക്ക് ഐവെര്‍മെക്ടിന്‍ വളരെ ഫലപ്രദമാണെന്ന് ലോകത്തെ വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുളളതാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മരുന്നുപയോഗിക്കുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് 19 ചികിത്സയ്ക്കായി ഐവെര്‍മെക്ടിന്‍ ഉപയോഗിക്കാന്‍ ഗോവന്‍ സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. പതിനെട്ട് വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.