Home ആരോഗ്യം ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍ കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍ കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ സി, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിവിധ തരം കാന്‍സറുകള്‍ക്കെതിരേ പോരാടാന്‍ മഞ്ഞള്‍ സഹായകമാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, മഞ്ഞള്‍ ആന്റി സെപ്റ്റിക്കാണത്രേ. മുറിവുകള്‍, പൊള്ളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ മഞ്ഞളിനു കഴിവുണ്ട്. നഷ്ടപ്പെട്ട ചര്‍മത്തിന് പകരം പുതിയ ചര്‍മം രൂപപ്പെടുന്നതിനും മഞ്ഞള്‍ സഹായകമാണ്. മഞ്ഞള്‍പ്പൊടി തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മഞ്ഞള്‍ ഫലപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡിപ്രഷന്‍ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് മഞ്ഞളില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിന്റുകള്‍ സഹായകമാണ്.

മഞ്ഞള്‍ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ വലിയ വ്യത്യാസം വരുത്തും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞള്‍ ഹൃദയത്തിന്റെ ആരോഗ്യവും ഉറപ്പു വരുത്തുന്നു. രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. കരളില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞള്‍ സഹായകമാണ്.