Home വിശ്വാസം രത്നം ധരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ..

രത്നം ധരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ..

ഏത് രത്നമാണ് ധരിക്കേണ്ടത് എന്നത് സംബന്ധിച്ച് സംശയങ്ങൾ ഏറെയാണ്. ചില ആളുകൾ ജനിച്ച നക്ഷത്രത്തിന്റെ രത്നം ധരിക്കാൻ ഉപദ്ദേശിക്കുന്നു. ചിലർ ഏത് ദശയിലൂടെയാണ് വ്യക്തി കടന്നുപോകുന്നത് ആ ദശാനാഥന്റെ രത്നം ധരിക്കാൻ ഉദ്ദേശിക്കുന്നു. ചിലർ എല്ലാ രത്നങ്ങളും ചേർത്ത് നവരത്നം ധരിക്കുന്നു. മറ്റു ചിലരാകട്ടെ ജാതകം പരിശോധിച്ച് രത്നം ഉപദേശിക്കുന്നു. ഇതിലേതാണ് നാം പിൻതുടരേണ്ടത് ?

ഒരു ജാതകത്തിൽ ഏത് ഗ്രഹത്തിന് ശക്തിപ്പെടുത്തണമെന്ന് വിശകലനം വഴി ശക്തിപ്പെടുത്തേണ്ട ഗ്രഹം ഏതെന്നു മനസ്സിലാക്കാം. ആ ഗ്രഹം ഒരു കാരണവശാലും ലഗനാധിപന്റെ ശത്രുവാകരുത്. മറിച്ചു ചെയ്താൽ ആപത്താണ്. ഒരു വ്യക്തിയുടെ ജനന സമയത്ത് പ്രപഞ്ചത്തിലെ നിർണ്ണായക ഗ്രഹങ്ങളുടെ സ്ഥാനം ആ വ്യക്തിയുടെ ജാതകമായി മാറുന്നു.
പൂർവ്വ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ഗ്രഹസ്ഥിതിയിൽ ഓരോ വ്യക്തിയും ജനിക്കുന്നു. ഈ ഗ്രഹസ്ഥിതിയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുവാൻ ആ വ്യക്തിയുടെ ജീവിതം കൊണ്ടു സാധിക്കും.
ഓരോ ലഗ്നത്തിനും പറഞ്ഞിരിക്കുന്ന രത്നങ്ങൾ ഇനി വ്യറയുന്നു.
1 മേടം – ചെമ്പവിഴം
2 ഇടവം – വജ്രം
3 മിഥുനം – മരതകം
4 കർക്കിടകം -മുത്ത്
5 ചിങ്ങം -മാണിക്യം
6 കന്നി -മരതകം
7 തുലാം – വജ്രം
8 വൃശ്ചികം – ചെമ്പവിഴം
9 ധനു -പുഷ്യരാഗം
10 മകരം -ഇന്ദ്രനീലം
11 കുംഭം – ഇന്ദ്രനീലം
12 മീനം -പുഷ്യരാഗം
വിദഗ്ധനായ ഒരു ജ്യോത്സ്യന്റെ ഉപദ്ദേശപ്രകാരം മാത്രമേ രത്നധാരണം നടത്താവൂ.