Home വാണിജ്യം 2 ജിബി വരെയുള്ള ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇന്‍സ്റ്റഷെയറുമായി ഡിജി ബോക്‌സ്

2 ജിബി വരെയുള്ള ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇന്‍സ്റ്റഷെയറുമായി ഡിജി ബോക്‌സ്

സ്വദേശി ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇന്‍സ്റ്റഷെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് 2 ജിബി വരെയുള്ള ഫയലുകള്‍ ഇതുവഴി ഷെയര്‍ ചെയ്യാനാകും.

ഇന്ത്യയിലെ ആദ്യ സ്വദേശി പൊതു ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമാണ് ഡിജിബോക്‌സ്. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഷെയര്‍. എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും ഫയലുകള്‍ ഇന്‍സ്റ്റഷെയര്‍ വഴി അയക്കാനാകും. തടസങ്ങളില്ലാതെ, സൗജന്യമായി ഫയലുകള്‍ ഷെയര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ലോകത്താകമാനമുള്ള ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങളില്ലാതെ സ്വകാര്യത ഉറപ്പാക്കികൊണ്ട് ഫയലുകള്‍ പങ്കുവെക്കാനുള്ള സംവിധാനമാണ് ഇന്‍സ്റ്റഷെയറിലൂടെ ഡിജിബോക്‌സ് ഒരുക്കിയിരിക്കുന്നത്. ഡിജിബോക്‌സില്‍ അക്കൗണ്ട് തുറക്കാതെ തന്നെ 2 ജി.ബി വരെയുള്ള ഫയലുകള്‍ ഇന്‍സ്റ്റഷെയര്‍ ഉപയോഗിച്ച് സൗജന്യമായി അയക്കാനാകും. ഇന്‍സ്റ്റഷെയര്‍ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഉത്പന്ന നിര ഒന്നുകൂടി ശക്തമാക്കുകയാണെന്ന് ഡിജിബോക്‌സ് സി.ഇ.ഒ. അര്‍ണബ് മിത്ര പറഞ്ഞു.

ഇമെയില്‍ ഐ.ഡി. ഉപയോഗിച്ച് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഒരു മിനുട്ടിനുറ്റില്‍ ഫയല്‍ അയക്കാം. ഡിജിബോക്‌സ് ഉപയോക്താക്കള്‍ അല്ലാത്തവര്‍ക്കും ഇന്‍സ്റ്റഷെയര്‍ സേവനം ഉപയോഗപ്പെടുത്താം.