Home അറിവ് കുടുംബശ്രീയുടെ വിഷു ചന്തകൾ ആരംഭിച്ചു.

കുടുംബശ്രീയുടെ വിഷു ചന്തകൾ ആരംഭിച്ചു.

കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചുഏപ്രില്‍ 15വരെയാണ് കുടുംബശ്രീ വിഷു വിപണി.

സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള വിഷവിമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാനവര്‍ദ്ധനവിനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.കുടുംബശ്രീയുടെ കീഴിലുള്ള 74776 വനിതാ കാര്‍ഷിക സംഘങ്ങള്‍ ജൈവക്കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് വിഷു ചന്തകളിലൂടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതല്‍ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ്, തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും കുടുംബശ്രീ വിഷുവിപണിയില്‍ ലഭിക്കും.

ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വാങ്ങാനാകും..