Home ആരോഗ്യം ആര്‍ത്തവം ക്രമം തെറ്റിയാണോ വരുന്നത്; കാരണങ്ങളിതാകാം

ആര്‍ത്തവം ക്രമം തെറ്റിയാണോ വരുന്നത്; കാരണങ്ങളിതാകാം

ട്ടുമിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവം ഒരു പ്രശ്‌നം തന്നെയായിരിക്കും. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടാത്ത സ്ത്രീകള്‍ ഉണ്ടാകില്ല എന്ന് വേണം പറയാന്‍. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ക്രമം തെറ്റിയ ആര്‍ത്തവം. പല കാരണങ്ങള്‍ കൊണ്ടാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്.

ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് ‘പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം’ (പിസിഒഎസ്). ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. ഇത് തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക.

തെറ്റായ ഭക്ഷണശീലമാണ് മറ്റൊന്ന്. ക്രമംതെറ്റിയ ആര്‍ത്തവം എന്നാല്‍ ഒരാര്‍ത്തവചക്രം പൂര്‍ത്തിയാക്കിയിട്ടും അടുത്ത ആര്‍ത്തവം ആരംഭിക്കാത്ത അവസ്ഥയാണ്. ഇത് ദിവസങ്ങള്‍ തുടങ്ങി മാസങ്ങളുടെ വ്യത്യാസം വരെ ഉണ്ടാകാം. ശരീരഭാരം കുറയ്ക്കാന്‍ സ്ത്രീകള്‍ പലപ്പോഴും കര്‍ശനമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നു, എന്നാല്‍ ഇത് ഹോര്‍മോണ്‍ ചക്രം തടസ്സപ്പെടുത്തും. പെട്ടെന്ന് ശരീരഭാരം കുറയുന്നത് ആര്‍ത്തവചക്രത്തെ ബാധിക്കും.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോള്‍ ക്രമംതെറ്റിയ ആര്‍ത്തവത്തിന് സാധ്യത കൂടുതലാണ്. അണ്ഡോത്പാദനം ക്രമത്തില്‍ സംഭവിക്കാത്തതുകൊണ്ട് ആര്‍ത്തചക്രം നീണ്ടുപോകും.

വ്യായാമം ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അമിതമായ വ്യായാമം കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിത വ്യായാമം തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥി, അഡ്രിനെല്‍ ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ശരീരത്തെ തളര്‍ത്തുകയും സ്ട്രെസ് നില ഉയര്‍ത്തുകയും ചെയ്യും. ഇതാണ് സ്ത്രീകളുടെ ആര്‍ത്തവത്തെ ക്രമം തെറ്റിക്കുന്നത്.

പോഷകങ്ങള്‍ നിറഞ്ഞ് ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ അത് ആര്‍ത്തവത്തെ ദോഷകരമായി ബാധിക്കാം. ആന്റി ഓക്‌സിഡന്റ്, സാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവത്തെ ക്രമമാക്കാന്‍ സഹായിക്കും.

സ്‌ട്രെസ് പലതരത്തില്‍ ബാധിക്കാം. അമിതമായി സ്ട്രെസ് അനുഭവിക്കുന്ന സ്ത്രീകളില്‍ അണ്ഡോത്പാദനം നടക്കില്ല. അതുകൊണ്ടുതന്നെ അവരില്‍ ആര്‍ത്തവം ക്രമം തെറ്റുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കൂടിയാല്‍ അത് ശരീരത്തിലെ ഈസ്ട്രജന്‍ അളവില്‍ ക്രമാതീതമായ കുറവ് ഉണ്ടാക്കുകയും ചെയ്യാം.