Home അറിവ് ഇപിഎഫ്ഒ നോമിനേഷന്‍ നല്‍കാന്‍ ഇനിയും അവസരം; തീയതി നീട്ടി

ഇപിഎഫ്ഒ നോമിനേഷന്‍ നല്‍കാന്‍ ഇനിയും അവസരം; തീയതി നീട്ടി

പിഎഫ് വരിക്കാരുടെ ഇ-നോമിനേഷന്‍ നടത്താനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ ഇക്കാര്യം അറിയിച്ചത്.

ഡിസംബര്‍ 31നകം ഇ-നോമിനേഷന്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വെബ്‌സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.