Home Uncategorized നേവിയുടെ വിമാനച്ചിറകില്‍ പറന്ന് പാലക്കാട്ടുകാരി: വൈമാനിക നിരീക്ഷകരില്‍ ആദ്യ മലയാളി വനിത

നേവിയുടെ വിമാനച്ചിറകില്‍ പറന്ന് പാലക്കാട്ടുകാരി: വൈമാനിക നിരീക്ഷകരില്‍ ആദ്യ മലയാളി വനിത

നാവികസേനയുടെ വിമാനച്ചിറകില്‍ പറന്ന്് പാലക്കാട്ടുകാരി ക്രീഷ്മ ആര്‍. വൈമാനിക നിരീക്ഷകരായവരുടെ കൂട്ടത്തിലെ ഏക മലയാളി വനിതയാണ് ക്രിഷ്മ. പാലക്കാട്ടുകാരിയാണെങ്കിലും ക്രീഷ്മ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്.

യുദ്ധക്കപ്പലുകളുടെ ഡെക്കില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുന്ന, ആദ്യത്തെ വനിതാ എയര്‍ബോണ്‍ ടാക്റ്റീഷ്യന്‍സായി സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് രീതി സിംഗ് നേവിയുടെ ഒബ്‌സര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത് ചരിത്രമായിരുന്നു. യുദ്ധക്കപ്പലിന്റെ ടേക്കില്‍ നിന്ന് അസോള്‍ട്ട് ചോപ്പറുകള്‍ പറത്തിയ ആദ്യത്തെ രണ്ടു വനിതാ പൈലറ്റുകളായി രീതി സിങ്ങും, കുമുദിനി ത്യാഗിയും മാറിയപ്പോള്‍ നാവിക സേനാ വിമാനങ്ങളാണ് ക്രീഷ്മ പറത്തുന്നത്.

ഇന്ത്യന്‍ നാവിക സേനയില്‍ ലിംഗസമത്വം ഊട്ടിയുറപ്പിക്കുന്നത്തിനുള്ള ആദ്യ നടപടികളില്‍ ഒന്നായാണ് യുദ്ധക്കപ്പലിന്റെ ടേക്കില്‍ നിന്ന് അസോള്‍ട്ട് ചോപ്പറുകള്‍ പറത്താന്‍ വനിതകള്‍ പരിശീലന് പൂര്‍ത്തിയാവുന്നതിനെ വിലയിരുത്തുന്നത്. ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായ ഉണ്ടെങ്കിലും, കോംബാറ്റ് റോളുകളില്‍, അതായത് യുദ്ധം വരുന്ന സാഹചര്യത്തില്‍ നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ഉത്തരവാദിത്തങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്.

ഇതുവരെ സ്ത്രീകള്‍ കടന്നു ചെന്നിട്ടില്ല എന്നതുകൊണ്ടുതന്നെ, പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ന്ിലവിലില്ല.

ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ പോവുകയാണ്. ആ അര്‍ത്ഥത്തില്‍ ഇത് കേവലം രണ്ടു സ്ത്രീകളുടെ നിയമനം മാത്രമായല്ല കാണേണ്ടത്, ഒരു വ്യവസ്ഥിതിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ എന്ന രീതിയില്‍ തന്നെയാണ്. ഈ രണ്ടു വനിതകള്‍ പടക്കപ്പലുകളില്‍ നിയുക്തരാകുമ്പോള്‍ അവിടെ അതോടൊപ്പം സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളും സ്ഥാപിതമാകും.

പാലക്കാട് കടമ്പഴിപ്പുറം എ കെ രവികുമാറിന്റെയും ഇന്ദ്രാണിയുടേയും മകളാണ് ക്രീഷ്മ. ചെന്നൈയിലെ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയില്‍ നിന്ന് എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയായ ശേഷമാണ് ക്രീഷ്മ സേനയില്‍ ചേരുന്നത്. കരസേനയിലേക്കും നാവിക സേനയിലേക്കും സെലക്ഷന്‍ ലഭിച്ചെങ്കിലും നാവിക സേനയില്‍ തുടരാനാണ് ക്രീഷ്മയുടെ തീരുമാനം.