Home അറിവ് രക്ഷാകവചമായി മാസ്ക്: ആന്റിബയോട്ടിക് വിൽപ്പനയിൽ ​ഗണ്യമായ കുറവ്

രക്ഷാകവചമായി മാസ്ക്: ആന്റിബയോട്ടിക് വിൽപ്പനയിൽ ​ഗണ്യമായ കുറവ്

കൊറോണ വൈറസിനെതിരെ മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​പ്പോ​ൾ​ ഇത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ശ​ക്​​തി​യേ​റി​യ പ്ര​തി​രോ​ധ ക​വ​ച​മാ​കു​കയാണ്. മാ​സ്​​ക്​ ശീ​ല​മാ​ക്കി​യ​തോ​ടെ സാധാരണ അസുഖമായിരുന്ന ജ​ല​ദോ​ഷ​വും പ​നി​യും തു​മ്മ​ലും കുറഞ്ഞുവെന്നാണ് നിരീക്ഷണം.

മാസ്ക ഉപയോ​ഗത്തിലൂടെ ക​ണ്ണും ത്വ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളും വി​ര​ള​മാ​യി. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ ആ​ൻ​റി​ബ​യോ​ട്ടി​ക്ക്​ വി​ൽ​പ​ന​യിൽ വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്.

കേ​ര​ള​ത്തി​ൽ​ പ്ര​തി​മാ​സം 12,000 കോ​ടി​യു​ടെ മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്. 35 ശ​ത​മാ​ന​വും ആ​ൻ​റി ബ​യോ​ട്ടി​ക്കു​ക​ളാ​ണ്. ഇ​വ​യു​ടെ വി​ൽ​പ​ന ഇ​പ്പോ​ൾ പ​ത്ത്​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി.

ഇതോടെ മ​രു​ന്ന്​ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ നേ​ര​ത്തേ സം​ഭ​രി​ച്ച കോ​ടി​ക​ളു​ടെ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​കൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് നശിച്ച് പോവുകയാണ്. മു​​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മേ​യ്​ മു​ത​ൽ ഒ​ക്​​ടോ​ബ​ർ വ​രെ മാ​സ​ങ്ങ​ളി​ലാ​ണ്​ ആ​ൻ​റി ബ​യോ​ട്ടി​ക്​ വി​ൽ​പ​ന കൂ​ടു​ത​ൽ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ വ​ള​രെ കു​റ​വാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

മാ​സ്​​കും കൈ​ക​ഴു​ക​ലും സാ​മൂ​ഹി​ക അ​ക​ല​വും ജീ​വ​തശൈലി​യാ​യ​തും യാ​ത്ര​ക​ൾ കു​റ​ഞ്ഞ​തു​മാ​ണ്​ ഇ​ത​ര പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഗ​ണ്യ​മാ​യി കു​റ​യാ​ൻ​ കാ​ര​ണ​മെ​ന്നാ​ണ്​​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം. ഇതിൽ തന്നെ മാസ്ക് ആണ് അസുഖങ്ങൾ വരാതരിക്കാനുള്ള കൂടുതൽ പ്രതിരോധം തീർക്കുന്നത്.