Home വാഹനം മാരുതി കാര്‍ വാങ്ങാനാരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; വില വര്‍ധിപ്പിച്ചു

മാരുതി കാര്‍ വാങ്ങാനാരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; വില വര്‍ധിപ്പിച്ചു

രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി. നിരവധി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കാര്‍ കമ്പനിയുമാണ്. ഇപ്പോള്‍ മാരുതി തങ്ങളുടെ വിവിധ മോഡലുകളുടെ വില ഉയര്‍ത്തിയിരിക്കുകയാണ്. 4.3 ശതമാനം വരെയാണ് വര്‍ധന. പുതിയ വില പ്രാബല്യത്തില്‍ വന്നതായും മാരുതി അറിയിച്ചു.

നിര്‍മാണ ചെലവില്‍ വന്ന വര്‍ധനയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. വിവിധ മോഡലുകള്‍ക്ക് 0.1 ശതമാനം മുതല്‍ 4.3 ശതമാനം വരെയാണ് വില ഉയരുക.

ഓള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി വിപണിയില്‍ ഇറക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നു തവണ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു