Home അറിവ് മിനിമം ചാര്‍ജ് 10 രൂപയാക്കും, വിദ്യാര്‍ത്ഥികള്‍ക്ക് 5; ഫെബ്രുവരി ഒന്ന് മുതല്‍ ബസ് നിരക്ക് വര്‍ധിക്കും

മിനിമം ചാര്‍ജ് 10 രൂപയാക്കും, വിദ്യാര്‍ത്ഥികള്‍ക്ക് 5; ഫെബ്രുവരി ഒന്ന് മുതല്‍ ബസ് നിരക്ക് വര്‍ധിക്കും

സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കാനാണ് ആലോചന. ഗതാഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിലും വര്‍ധനയുണ്ട്. അത് അഞ്ച് രൂപയാക്കും.

2.5 കിലോമീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ്. ഇത് പത്ത് രൂപയായി വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിര്‍ദേശം.

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനത്തില്‍ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.