Home കൗതുകം പ്രായം പലപ്പോഴും നമ്പര്‍ മാത്രമാകും: അമ്പത്തിനാലാം വയസില്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍ കോഴ്‌സിന് ചേര്‍ന്ന നിശ്ചയദാര്‍ഢ്യം

പ്രായം പലപ്പോഴും നമ്പര്‍ മാത്രമാകും: അമ്പത്തിനാലാം വയസില്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍ കോഴ്‌സിന് ചേര്‍ന്ന നിശ്ചയദാര്‍ഢ്യം

നുഷ്യന്റെ പഠനം ഒരിക്കലും അവസാനിക്കാന്‍ പാടില്ല, പഠിച്ചുകൊണ്ടേയിരിക്കണം എന്ന് തത്വചിന്തകരും മറ്റും പറയാറുണ്ട്. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ പ്രായം ഒരു തടസമേയല്ല. എപ്പോള്‍ വേണമെങ്കിലും പഠിക്കാം. അതിന് ഒരുദാഹരണമാണ് എമ്മാ പ്രിസ്റ്റണ്‍ എന്ന സ്ത്രീയുടെ ജീവിതം. കാരണം തന്റെ അമ്പതുകളില്‍ പഠനം പുനരാരംഭിച്ചിരിക്കുകയാണ് ഈ മിടുക്കി.

താന്‍ വീണ്ടും പഠിക്കാന്‍ തീരുമാനിച്ച കാര്യം എമ്മ തന്നെയാണ് ട്വീറ്റ് ചെയ്ത് എല്ലാവരെയും അറിയിച്ചത്. അമ്പത്തിനാലാം വയസില്‍ ടെലിവിഷന്‍ പ്രൊഡക്ഷനില്‍ നാലു വര്‍ഷത്തെ കോഴ്‌സിലേക്കാണ് എമ്മ ചേര്‍ന്നിരിക്കുന്നത്. നാളെ, അമ്പത്തിനാലാം വയസില്‍ ഞാന്‍ സര്‍വകലാശാലയിലേക്ക് പോവുകയാണ്, ഇതില്‍പ്പരം അഭിമാനിക്കാനില്ല- എന്നു പറഞ്ഞാണ് എമ്മ താന്‍ പഠിക്കാന്‍ പോവുന്ന കാര്യം പങ്കുവച്ചത്.

ഇതിന് മറുപടിയെന്നോണം എമ്മയെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ് സര്‍വകലാശാലയും ട്വീറ്റ് ചെയ്തു. എമ്മ വീണ്ടും പഠിക്കാന്‍ വരുന്നതില്‍ തങ്ങള്‍ ത്രില്ലടിച്ചിരിക്കുകയാണ് എന്നാണ് സര്‍വകലാശാല ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് എമ്മയുടെ ട്വീറ്റിനു കീഴെ അനുമോദനങ്ങളുമായി എത്തിയത്. സ്വപ്നങ്ങള്‍ കീഴടക്കാന്‍ പ്രായം തടസ്സമല്ലെന്നാണ് എമ്മയുടെ ജീവിതം തെളിയിക്കുന്നതെന്നും പ്രായം വെറും നമ്പര്‍ മാത്രമാണെന്നു ഏതു പ്രായത്തിലായാലും വിദ്യാഭ്യാസം എന്നത് സാധാരണ കാര്യമാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍.