Home വാണിജ്യം ജിയോ കുതിപ്പ് തുടരുന്നു; തൊട്ടുപിന്നിൽ എയർടെൽ

ജിയോ കുതിപ്പ് തുടരുന്നു; തൊട്ടുപിന്നിൽ എയർടെൽ

പ്രമുഖ ടെലികോം കമ്പനിയായ ജിയോ മൊബൈൽ സേവനരംഗത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. തൊട്ടുപിന്നിലായി എയർടെലും ഉണ്ട്. എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ പുതുതായി ചേർക്കാൻ സാധിച്ചു.

വൊഡഫോണിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വൊഡഫോൺ ഐഡിഎ. വൊഡഫോണിന് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ, ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയർടെൽ ഉപയോഗിക്കുന്നത്. വൊഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.