Home അറിവ് സ്മാർട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങൾ; മുന്നറിയിപ്പുമായി ടെക് കമ്പനി

സ്മാർട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങൾ; മുന്നറിയിപ്പുമായി ടെക് കമ്പനി

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാഭീഷണി മുന്നറിയുപ്പുമായ ടെക് കമ്പനി. ചിത്രങ്ങൾ, കോൾ റെക്കോർഡിംഗ്, ടെക്‌സ്റ്റ് മെസേജുകൾ തുടങ്ങി സ്വകാര്യവിവരങ്ങൾ സ്‌പൈവയർ ചോർത്തിയേക്കുമെന്നാണ് കമ്പനി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ടെക് മേഖലയിൽ പ്രവർത്തിക്കുന്ന ടെക് ക്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നൽകിയത്.

വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാമാണ് സ്‌പൈവയർ. ഇത്തരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്ന് വ്യക്തികളുടെ സ്മാർട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സ്‌പൈവയറിന്റെ പേര് പറയുന്നത് സുരക്ഷാഭീഷണി വർധിപ്പിക്കും. സൈബർ തട്ടിപ്പുകാർക്ക് വ്യക്തിഗത വിവരങ്ങൾ വേഗത്തിൽ ചോർത്തിയെടുക്കാൻ സാധിക്കുമെന്നും ടെക്ക് ക്രഞ്ച് പറയുന്നു.

സ്‌പൈവയർ വികസിപ്പിച്ചവരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. സുരക്ഷാഭീഷണി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചുവരുന്നത്. അല്ലാത്തപക്ഷം ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യവിവരങ്ങൾ അപകടത്തിലാവുമെന്നും റിപ്പോർട്ട് പറയുന്നു.

വ്യാജ ആപ്പിന്റെ മറവിലാണ് സ്‌പൈവയർ പ്രവർത്തിക്കുന്നത്. ഇത് തെറ്റിദ്ധരിച്ച് ഡൗൺലോഡ് ചെയ്യുന്നവരുടെ സ്വകാര്യവിവരങ്ങളാണ് ചോർത്തുക. മറ്റുള്ളവരെ നിരീക്ഷിക്കാനും മറ്റുമാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. പങ്കാളിയെ നിരീക്ഷിക്കാൻ സ്‌പൈവയറുകൾ ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. സ്‌പൈവയറുകളെ സംബന്ധിച്ച് വിപുലമായ നിലയിൽ അന്വേഷിക്കുന്നതിനിടെയാണ് സുരക്ഷാഭീഷണി കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.