Home ആരോഗ്യം ദിവസവും 100 ഗ്രാം ലൂബിക്ക കഴിക്കൂ; ഹൃദയാരോഗ്യം മെച്ചപ്പെടും

ദിവസവും 100 ഗ്രാം ലൂബിക്ക കഴിക്കൂ; ഹൃദയാരോഗ്യം മെച്ചപ്പെടും

ലൂബിക്ക, ലൗലോലിക്ക, റൂബിക്ക, ളൂബിക്ക, ഗ്ലോബക്ക എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം പലരുടെയും വീട്ടില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ നമ്മുക്കിത സുലഭമായി കിട്ടുന്നതാണ്. ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ കണ്ടെത്തല്‍.

ദിവസവും 100ഗ്രാം ലൂബിക്ക കഴിക്കുന്നത് ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

മിതമായ അളവില്‍ ലൂബിക്ക കഴിക്കുമ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുമെന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതില്‍ ഒരു പ്രധാന പഴമായി ഇവയെ മാറ്റുന്നു. ലൂബിക്കയില്‍ ഫ്‌ലേവനോയ്ഡുകളുടെ സാന്നിധ്യത്തില്‍ ആന്റിഓക്സിഡന്റ് ഏജന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കും. ഈ പഴം കഴിക്കുമ്പോള്‍ രക്തത്തിലെ പോളിഫിനോളും മെറ്റബോളിറ്റും വര്‍ദ്ധിക്കുന്നതിനാലാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദ?ഗ്ധര്‍ പറയുന്നത്.

പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപഭോഗമാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മറ്റ് പഴങ്ങളില്‍ കാണപ്പെടുന്ന പോളിഫിനോളുകളെ അപേക്ഷിച്ച് ക്രാന്‍ബെറികളില്‍ സവിശേഷമായ പ്രോന്തോസയാനിഡിനുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോ?ഗ്യം മെച്ചപ്പെടുത്തുന്ന പോളിഫിനോളുകള്‍ ബെറികളില്‍ അടങ്ങിയിട്ടുണ്ടെന്ന് സൂചന വര്‍ദ്ധിപ്പിക്കുന്നതാണ് ലഭിക്കുന്ന പുതിയ തെളിവുകളൊക്കെയും.