Home വാണിജ്യം ഫേസ്ബുക്കിന് പുതിയ പേരോ? പേരുമാറ്റം വരുന്നതായി റിപ്പോർട്ടുകൾ

ഫേസ്ബുക്കിന് പുതിയ പേരോ? പേരുമാറ്റം വരുന്നതായി റിപ്പോർട്ടുകൾ

ടെക് ഭീമൻ ഫേസ്ബുക്ക് പുതിയ പേരിൽ റീബ്രാൻഡിങ്ങിനൊരുങ്ങുന്നതായി റിപ്പോർട്ട്. പേരുമാറ്റത്തലേക്ക് ഫെയ്സ്ബുക്ക് കടക്കുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദ വെർജ് റിപ്പോർട്ട് ചെയ്തു. ‘മെറ്റാവേഴ്സ്’ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നതെന്നും ഇതുമായി ചേർന്ന പേരായിരിക്കും പുതിയതെന്നുമായി റിപ്പോർട്ട് ചെയ്തത്.

ഈ മാസം 28ന് നടക്കുന്ന വാർഷിക കണക്ട് കോൺഫറൻസിൽ കമ്പനിയുടെ പുതിയ പേര് സുക്കർബർഗ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റർനെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കർബർഗ് പറയുന്നത്.

മൊബൈൽ ഇന്റർനെറ്റ് ലോകത്തിന് അപ്പുറത്തേക്കുള്ള, ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ‘ഷെയേർഡ് വെർച്വൽ സ്‌പേസ്’ ആണ് മെറ്റാവേഴ്‌സ്. നിലവിൽ ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെ കാഴ്ചക്കാരൻ മാത്രമാണ് ശരാശരി ഉപയോക്താവെങ്കിൽ മെറ്റാവേഴ്‌സിൽ അയാളും ഉള്ളടക്കത്തിന്റെ ഭാ​ഗമായിരിക്കും. വ്യത്യസ്ത ഉപകരണങ്ങളിലൂടെ വെർച്വൽ ലോകത്ത് പ്രവേശിക്കാൻ ആളുകൾക്കാവും. ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും കഴിയും. മറ്റുള്ളവർക്കൊപ്പം ഡാൻസ് ചെയ്യാനോ, അല്ലെങ്കിൽ വ്യായാമങ്ങൾ നടത്താനോ സാധിക്കുന്ന തരത്തിലുള്ള ഒന്നായിരിക്കും പുതിയ ലോകം.